Kerala
ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി നീട്ടി
കൊച്ചി: സംസ്ഥാനത്തെ ത്രീസ്റ്റാറിനു മുകളിലുള്ള ബാറുകള്‍ക്ക് ഡിസംബര്‍ 12വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.
സര്‍ക്കാര്‍ അപ്പീലില്‍ ഡിസംബര്‍ മൂന്നിന് വാദം തുടങ്ങും. കൂടുതല്‍ വാദം കേട്ട ശേഷമേ അപ്പീലില്‍ തീരുമാനമെടുക്കാനകൂ എന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും കോടതി ഉത്തരവിട്ടു.







