പക്ഷിപ്പനിക്കുള്ള പ്രതിരോധ മരുന്ന് കാരുണ്യ ഫാര്‍മസികളില്‍ ലഭിക്കും; വിഎസ് ശിവകുമാര്‍

Posted on: November 24, 2014 5:12 pm | Last updated: November 24, 2014 at 5:12 pm

VS SHIVA KUMAR1തിരുവനന്തപുരം: പക്ഷിപ്പനിക്കുള്ള പ്രതിരോധ മരുന്ന് കാരുണ്യ ഫാര്‍മസികളില്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. കുട്ടനാട്ടില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് മൃഗസംരക്ഷണ വകുപ്പാണ് സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പ്രധാനമായും കര്‍ഷകരും കശാപ്പുകാരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.