മഗ്നസ് കാള്‍സണ്‍ ലോക ചെസ് കിരീടം നിലനിര്‍ത്തി

Posted on: November 23, 2014 9:53 pm | Last updated: November 24, 2014 at 12:06 am

CALSONമോസ്‌കോ: ലോക ചെസ് കിരീടം നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ നിലനിര്‍ത്തി. 11 ാം റൗണ്ടില്‍ വിശ്വനാഥന്‍ ആനന്ദിനെ കാള്‍സണ്‍ പരാജയപ്പെടുത്തി. 45 നീക്കങ്ങളില്‍ മത്സരം അവസാനിച്ചു. 6.5 പോയിന്റ് നേടിയാണ് കഴിഞ്ഞ വര്‍ഷം ആനന്ദില്‍നിന്ന് സ്വന്തമാക്കിയ കിരീടം കാള്‍സണ്‍ നിലനിര്‍ത്തിയത്. ആനന്ദിന് 4.5 പോയിന്റ് ലഭിച്ചു. ലോക ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായകമായ പതിനൊന്നാം ഗെയിമിലാണ് കാള്‍സന്‍ ആനന്ദിനെ അടിയറവ് പറയിച്ചത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം തവണയാണ് കാള്‍സന്‍ വിജയിക്കുന്നത് ഒരു മത്സരത്തില്‍ ആനന്ദും വിജയിച്ചു. ഏഴു മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. പറയാന്‍ മാത്രമല്ല അത് പ്രവര്‍ത്തിച്ചുകാണിക്കാനും അറിയാമെന്ന് രീതിയിലാണ് കാള്‍സന്റെ വിജയത്തെ നോക്കിക്കാണേണ്ടത്. ചെസ് ലോക ചാമ്പ്യന്‍ ഷിപ്പ് ആരംഭിക്കും മുന്നേ വാഗ്വാദവുമായി രംഗത്ത് വന്ന കാള്‍സന്‍ ഇത്തവണയും കിരീടം തനിക്ക് തന്നെ എന്ന് പ്രസ്താവിച്ചിരുന്നു. വിടുവായത്തം പറയുകയായിരുന്നില്ല താന്‍ തന്റെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് വിളിച്ചോതുക കൂടിയാണ് ഈ വിജയത്തിലൂടെ കാള്‍സന്‍ ചെയ്തത്.