ശൈഖ് മുഹമ്മദ് മരുഭൂമിയില്‍; ചിത്രം വൈറലായി

Posted on: November 23, 2014 5:48 pm | Last updated: November 23, 2014 at 5:48 pm

1125935706ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മരുഭൂമിയില്‍ കുട്ടികളോട് സംസാരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. കഴിഞ്ഞ ദിവസമാണ് ശൈഖ് മുഹമ്മദ് തന്നെ ചിത്രം പുറത്തുവിട്ടത്. മരുഭൂമിയില്‍ സവാരി ചെയ്യുന്നതിനിടയില്‍ കുടുംബങ്ങളോടൊപ്പം കുറേ കുട്ടികള്‍ ഉല്ലസിക്കുന്നത് കണ്ടപ്പോള്‍ അവരുടെ അടുത്ത് ചെന്ന് കുശലം പറയുന്ന ചിത്രങ്ങളായിരുന്നു അത്.
തണുപ്പുകാലമാകുമ്പോള്‍ ശൈഖ് മുഹമ്മദ് മരുഭൂമിയില്‍ സഞ്ചരിക്കാറുണ്ട്. മരുഭൂമിയില്‍ ആരെയെങ്കിലും കാണുമ്പോള്‍ കുശലം പറയാതെ പോകാറില്ല. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി ആളുകള്‍ ചിത്രം ആസ്വദിച്ചുകൊണ്ട് ശൈഖ് മുഹമ്മദിനെ പ്രകീര്‍ത്തിക്കുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.