ജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

Posted on: November 22, 2014 10:48 am | Last updated: November 22, 2014 at 10:48 am

കുന്ദമംഗലം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കുന്ദമംഗലം ഒരുങ്ങുകയായി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആതിഥ്യമരുളുന്ന കലോത്സവത്തിന്റെ ലോഗോ സാഹിത്യകാരന്‍ പി ആര്‍ നാഥന്‍ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഏറ്റുവാങ്ങി. തൂമ്പയില്‍ എ എം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ രവീന്ദ്രനാണ് ലോഗോ രൂപകല്‍പന ചെയ്തത്. പബ്ലിസിറ്റി ചെയര്‍മാന്‍ കെ പി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് സി മുനീറത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അശോകന്‍, വൈസ് പ്രസിഡന്റ് ടി കെ സീനത്ത്, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് പടനിലം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സുഗതകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി കോയ, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ പി വസുന്ധരാജ്, പ്രിന്‍സിപ്പല്‍ ഒ കല, കെ കെ ദേവി സംസാരിച്ചു.