Connect with us

Kozhikode

മര്‍കസ് സമ്മേളനം: പ്രഭാഷണ പരമ്പരക്ക് ഡിസംബര്‍ 14ന് തുടക്കമാവും

Published

|

Last Updated

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി മതപ്രഭാഷണം ഡിസംബര്‍ 14,15,16,17 തിയ്യതികളില്‍ മര്‍കസ് നഗറില്‍ വൈകുന്നേരം 7.30ന് നടക്കും. ഡോ. ഫാറൂഖ് നഊമി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുസ്സലാം മുസ്്‌ലിയാര്‍ ദേവര്‍ശോല, പേരോട് അബ്ദുറഹ്മാന്‍ സഖാഫി യഥാക്രമം പ്രഭാഷണങ്ങള്‍ നടക്കും.

പരിപാടിയുടെ വിപുലമായ 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ കണ്‍വെന്‍ഷന്‍ സയ്യിദ് അബ്ദുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഭാരവാഹികളായി ആലിഹാജി (ചെയര്‍മാന്‍) സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, സി.വി മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി സഖാഫി (വൈ.ചെയര്‍മാന്‍) സമദ് സഖാഫി മായനാട് (ജന: കണ്‍വീനര്‍) അസീസ്, ബാവ കിഫിലി സഖാഫി(കണ്‍വീനര്‍മാര്‍), ഫൈസല്‍ ഹാജി പടനിലം(ട്രഷറര്‍). സമദ് സഖാഫി, ലത്തീഫ് സഖാഫി, അശ്‌റഫ് സഖാഫി, ബാദ്ഷ സഖാഫി, ഉമര്‍ ഹാജി സംസാരിച്ചു.

Latest