സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

Posted on: November 20, 2014 10:15 am | Last updated: November 20, 2014 at 10:15 am

goldകൊച്ചി; സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ബുധനാഴ്ച 160 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തിയിരുന്നു.അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന സ്ഥിരതയില്ലായ്മയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.