താത്തൂര്‍ ശുഹദാ ആണ്ടുനേര്‍ച്ചക്ക് കൊന്നാര് സയ്യിദന്മാരുടെ വരവോടെ സമാപനം

Posted on: November 19, 2014 10:56 am | Last updated: November 19, 2014 at 10:56 am

മുക്കം: നാല് ദിവസങ്ങളിലായി താത്തൂര്‍ ശുഹദാ നഗറില്‍ നടന്ന താത്തൂര്‍ ശുഹദാ ആണ്ടുനേര്‍ച്ചക്ക് കൊന്നാര് മഖാമില്‍ നിന്നുള്ള സയ്യിദന്മാരുെട വരവോടെയും മഖാം സിയാറത്തോടെയും സമാപനം. അസ്വര്‍ നിസ്‌കാരാനന്തരമാണ് നിരവധി സയ്യിദന്മാരുടെ നേതൃത്വത്തില്‍ താത്തൂരിലേക്ക് എത്തിയത്. താത്തൂര്‍ അങ്ങാടിക്ക് സമീപം മഹല്ല് കമ്മിറ്റി ഭാരവാഹികളും #േര്‍ന്ന് സയ്യിദന്‍മാരെയും സംഘത്തെയും സ്വീകരിച്ചു. തുടര്‍ന്ന് നടന്ന മഖാം സിയാറത്തിന് ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂര്‍ നേതൃത്വം നല്‍കി. അബ്ദുശ്ശുക്കൂര്‍ അഹ്‌സനി, മുദര്‍രിസ് മുഹമ്മദ് റഫീഖ് ബാഖവി പനങ്ങാട്ടൂര്‍, ഖത്തീബ് പി കെ ഹുസൈന്‍ സഖാഫി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി, മഹല്ല് പ്രസിഡന്റ് പി പി മജീദ് ഹാജി, സെക്രട്ടറി ഇബ്‌റാഹിം സഖാഫി താത്തൂര്‍ നേതൃത്വം നല്‍കി.