Connect with us

Malappuram

യുവാക്കളെ ചങ്ങരംകുളം പോലീസ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി

Published

|

Last Updated

പൊന്നാനി: വിവാദങ്ങള്‍ അവസാനിക്കാത്ത ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ വീണ്ടും പോലീസ് മുറ. വിദ്യാര്‍ഥി ഉള്‍പ്പെടെ നാല് യുവാക്കളെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുല്ല റോഡില്‍ തെക്കുംപുറത്ത് അബൂബക്കറിന്റെ മകന്‍ റഹീം (21), പടിഞ്ഞാറേ വളപ്പില്‍ അശ്‌റഫിന്റെ മകന്‍ അന്‍സാര്‍ (21), പടിഞ്ഞാറേയില്‍ കോയയുടെ മകന്‍ ഇര്‍ഫാന്‍ (17), പുത്തന്‍പുരയില്‍ മുഹമ്മദലിയുടെ മകന്‍ മനാഫ് (18) എന്നിവരെയാണ് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച 4.30ഓടെയാണ് നാല് പേരെയും ഹൈവേ പോലീസ് അറസ്റ്റ് ചെയ്ത് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചത്. പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴോളം വരുന്ന പോലീസുകാരാണ് ഇവരെ മര്‍ദിച്ചതെന്ന് പറയുന്നു. എടപ്പാള്‍ ചുങ്കത്ത് വെച്ച് ബൈക്ക് പണയം വെച്ചതുമായി ബന്ധപ്പെട്ട് വട്ടംകുളം സ്വദേശിയും ഇവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.
വട്ടംകുളം സ്വദേശി നല്‍കാനുള്ള 15,000 രൂപ ചോദിക്കാനെത്തിയ ഇവരെ ഇയാളോടൊപ്പം വന്നവര്‍ ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നുവത്രെ. ഇതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് കൂട്ടരെയും ഹൈവേ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ആദ്യമൊക്കെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് പിന്നീട് വട്ടംകുളം സ്വദേശിയുടെ ആളായി എത്തിയ കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശപ്രകാരം യുവാക്കളെ സ്റ്റേഷനിലിട്ട് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിനിടെ യുവാക്കളുടെ നാഭിക്ക് ചവിട്ടുകയും കുനിച്ച് നിര്‍ത്തി പുറത്തും കാലിനടിയിലും വടികൊണ്ട് തല്ലുകയും ചെയ്തു. കൂടാതെ ഒരു മണിക്കൂറോളം ഒറ്റക്കാലില്‍ നിര്‍ത്തുകയും സ്റ്റേഷനു ചുറ്റും രണ്ട് റൗണ്ട് ഓടിക്കുകയും ചെയ്തതായി യുവാക്കള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest