Connect with us

National

ഇന്ത്യ പോസ്റ്റ് സ്മാര്‍ട്ടാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പണമടക്കലും ഡാറ്റ രജിസ്‌ട്രേഷനും അടക്കമുള്ള കൂടുതല്‍ സര്‍വീസുകള്‍ ഇന്ത്യാ പോസ്റ്റ് വഴി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗിക്കുകയും പണം ചെലവാക്കുകയും ചെയ്യും. ലോകത്തെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യയിലേത്.
ഇന്ത്യാ പോസ്റ്റിന് കീഴിലുള്ള വലിയ സ്രോതസ്സുകള്‍ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം. ഡിജിറ്റല്‍ കണക്ടിവിറ്റിയിലൂടെ കൂടുതല്‍ ധനകാര്യ സേവനങ്ങളും ഇതുവഴി ലഭ്യമാക്കും. വിഭവങ്ങള്‍ എങ്ങനെ ഫലവത്തായി ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാറ്റി സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ 2016 ഒക്‌ടോബര്‍ മുതല്‍ രാജ്യത്തൊന്നാകെ ഒരുക്കാനാണ് പദ്ധതി. ഗ്രാമപ്രദേശങ്ങളില്‍ നിക്ഷേപം, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളും പോസ്റ്റ്മാന്‍മാരെ ഏല്‍പ്പിക്കും.