നെഹ്‌റു അനുസ്മരണ റാലിക്കിടെ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

Posted on: November 16, 2014 11:07 am | Last updated: November 16, 2014 at 11:07 am

കൊടുവള്ളി: നെഹ്‌റു വിചാര്‍ വേദി സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണ റാലിക്കിടെ ഇരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഇരുവിഭാഗങ്ങിലുമായി 16 പേര്‍ക്കെതിരെ കേസെടുത്തു. നെഹ്‌റു വിചാര്‍ വേദിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയുമാണ് കേസ്. കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയില്‍ എട്ട് നെഹ്‌റു വിചാര്‍ വേദി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.
പ്രതിഷേധിച്ചു
കൊടുവള്ളി: കോണ്‍ഗ്രസ് പ്രവര്‍ത്തകെര ഒരു വിഭാഗം സംഘടിതമായി അ്രകമിച്ചതില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സി എം ഗോപാലന്‍ മണ്ഡലം പ്രസിഡന്റായത് മുതല്‍ ഒരു വിഭാഗം അദ്ദേഹത്തെ പുറത്താക്കാനും പാര്‍ട്ടി പ്രവര്‍ത്തനം തടസ്സപ്പെടുത്താനും നടത്തിവരുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും കമ്മിറ്റി ആരോപിച്ചു.
ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ പി സി സി, ഡി സി സി നേതൃത്വങ്ങളെ സമീപിച്ചതായി മണ്ഡലം പ്രസിഡന്റ് സി കെ എ ജലീല്‍, ജനറല്‍ സെക്രട്ടറി എന്‍ കെ അനില്‍കുമാര്‍ അറിയിച്ചു.