കനാല്‍ കാട് കയറി നശിക്കുന്നു; തെങ്കരയിലെ കര്‍ഷകര്‍ ദുരിതത്തില്‍

Posted on: November 11, 2014 12:31 am | Last updated: November 10, 2014 at 11:32 pm

മണ്ണാര്‍ക്കാട്: കാട് കയറി കാഞ്ഞിരപ്പുഴ തെങ്കര കനാല്‍ നശിക്കുന്നു. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കര്‍ഷകര്‍ ദുരിരത്തില്‍. കാഞ്ഞിരപ്പുഴ ജല സേചന പദ്ധതിയുടെ തെങ്കര കനാലാണ് മാലിന്യം നിറഞ്ഞും കാട് പിടിച്ചും ഉപയോഗ ശൂന്യമായി കിടക്കുന്നത്.
താലുക്കിന്റെ നെല്ലറയെന്നാണ് തെങ്കരയെ അറിയപ്പെടുന്നത്. എന്നാല്‍ കനാലിലൂടെ വെള്ളം വരാത്തതിനെ തുടര്‍ന്ന് നെല്‍കൃഷി ചെയ്യാതെ പറ്റാത്ത സഹാചര്യമാണ് നിലവിലുള്ളത്.
വെള്ളത്തിന്റെ ലഭ്യത കുറവ് മൂലം വേണ്ടത്രെ വിളവ് ലഭിക്കാതെയും പലപ്പോഴും ഉണക്കവും സാധാരണമായത് കൊണ്ട് പലരും നെല്‍കൃഷി ഉപേക്ഷിച്ച് മറ്റുവിളകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിജീവനക്കാര്‍ കനാല്‍ നവീകരണം പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. തെങ്കര കനാല്‍ നന്നാക്കി കൃഷി രക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് കര്‍ഷകരും പാടശേഖര സമിതിക്കാരും ആവശ്യപ്പെടുന്നു.