Connect with us

Malappuram

10 രാജ്യങ്ങള്‍ ചുറ്റി അവര്‍ മലപ്പുറത്തെത്തി

Published

|

Last Updated

മലപ്പുറം: ജിദ്ദയില്‍ നിന്നും റോഡ് മാര്‍ഗം പത്ത് രാജ്യങ്ങളിലൂടെ ചുറ്റി ഒടുവില്‍ അവര്‍ മലപ്പുറത്തെത്തി. 46 ദിവസമെടുത്ത് 15000ത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് സംഘം ഇന്നലെ മലപ്പുറത്തെത്തിയത്. നാലംഗസംഘത്തിന് കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സ്വീകരണം നല്‍കി.
ജിദ്ദയിലെസൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ അങ്ങാടിപ്പുറം വട്ടിപ്പറമ്പത്ത് അറഫാത്ത് (36), മുജീബ് കൊടശ്ശേരി(46), നാസര്‍ പൂക്കോട്ടൂര്‍ (33), അബ്ദുല്‍ നാസര്‍ ചെറുകര (34) എന്നിവരാണ് യാത്രാസംഘാംഗങ്ങള്‍. മലപ്പുറത്ത് നിന്നും സൗദിയിലേക്ക് എത്തുന്നതിന് പൂര്‍വികര്‍ തിരഞ്ഞെടുത്ത പാതയിലൂടെ സഞ്ചരിക്കണമെന്ന മോഹമാണ് ഈ യാത്രയുടെ പിറവി. ജിദ്ദയില്‍ നിന്ന് യു എ ഇ, ഇറാന്‍, തുര്‍ക്കിമിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ വഴി സംഘം ഈമാസം എട്ടിന് എട്ടിന് അരുണാചല്‍ പ്രദേശില്‍ പ്രവേശിച്ചു.
സൗദിയിലെ തൊഴിലുടമയായ അറബി യാത്രക്കായി സമ്മാനിയ പുതിയ ടൊയോട്ട ലെക്‌സസ് കാറിലായിരുന്നു സംഘത്തിന്റെ യാത്ര. വിസയും മറ്റു രാജ്യങ്ങളിലൂടെ കടന്നുപോകാനുളള രേഖകളും സ്‌പോണ്‍സറുടെ സഹായത്തോടെ ശരിയാക്കി. ഇറാന്‍ യാത്രയ്ക്ക് രേഖകള്‍ സംഘടിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി. ചൈനയില്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സിന് വലിയ വിലയില്ലാതിരുന്നതിനാല്‍ പത്തുദിവസത്തെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് യാത്ര തുടരാനായത്. 35 ദിവസമായി പഌന്‍ ചെയ്ത യാത്ര ഇതനാല്‍ വൈകി. ടിബറ്റ് ചൈന ബോര്‍ഡറില്‍ യാത്രയ്ക്ക് അനുമതി ലഭിക്കാഞ്ഞതിനാല്‍ വാഹനം ട്രക്കിലാക്കി കൊണ്ടുപോകേണ്ടി വന്നു. സംഘാംഗങ്ങളെ ഇന്ന് രാവിലെ 10ന് മലപ്പുറം കെ എസ് ആര്‍ ടി സിയ്ക്ക് സമീപം ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല എം എല്‍ എ ചേര്‍ന്ന് സ്വീകരിക്കും. ബാംഗഌരില്‍ ശനിയാഴ്ച യെത്തിയ സംഘം ഇന്നലെ മലപ്പുറത്തെത്തി. പി ഉബൈദുല്ല എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി.