Connect with us

Malappuram

അവശ്യ വസ്തുക്കളുടെ വില വര്‍ധന പിന്‍വലിക്കണം: എസ് വൈ എസ് എലൈറ്റ് അസംബ്ലി

Published

|

Last Updated

മലപ്പുറം: സാധരണക്കാര്‍ക്ക് ആശ്വാസമായിരുന്ന പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള അവശ്യവസ്തുക്കള്‍ക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ വിലവര്‍ധിപ്പിച്ച സര്‍കാര്‍ നടപടി പിന്‍വലിക്കണമെന്ന്് എസ് വൈ എസ് ജില്ലാ എലൈറ്റ് അസംബ്ലി (വ്യാപാരി സംഗമം) ആവശ്യപെട്ടു.
എസ് വൈ എസ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ മലപ്പുറം ചാന്ദിനി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമം സമസ്ത ജില്ലാ സെക്രട്ടറി മഞ്ഞപറ്റ ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ് വൈ എസ് വ്യാപാരി സമിതി ജില്ലാ അഡ്്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സീനത്ത് അബ്ദുര്‍റഹ്്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
മുലധനശക്തികളും ബഹുരാഷ്ട്ര വ്യാപാര കുത്തകളുടെയും നീരാളി പിടുത്തത്തില്‍ നിന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുംവിധം ധാര്‍മികതയും നൈതികതയും കാത്തു സൂക്ഷിക്കാന്‍ വ്യാപാരി സമുഹം തയ്യാറാകണം. പാരമ്പര്യ വിശ്വാസ ആദര്‍ശ വഴിയിലൂടെയുള്ള മുന്നേറ്റം സമൂഹ്യ പുരോഗതിക്ക്് അനിവാര്യമാണെന്നും സംഗമം ഉണര്‍ത്തി.
കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി വിഷയാവതരണം നനടത്തി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, പി അലവി സഖാഫി കൊളത്തൂര്‍, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപ്പറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി, സി കെ യു മൗലവി മോങ്ങം, പി ബാവി ഹാജി, അബ്ദു ഹാജി വേങ്ങര, വി ടി ഹമീദ് ഹാജി, വൈ പി ഹമീദ് ഹാജി, പി എ ബശീര്‍ അരിമ്പ്ര സംബന്ധിച്ചു.

Latest