ട്രാഫിക് പരിഷ്‌കരണത്തെ കുറിച്ച് വ്യാജ വാര്‍ത്ത; വ്യാപാരികള്‍ പ്രമുഖ പത്രങ്ങള്‍ ബഹിഷ്‌കരിക്കുന്നു

Posted on: November 8, 2014 10:36 am | Last updated: November 8, 2014 at 10:36 am

വടക്കഞ്ചേരി: ട്രാഫിക് പരിഷ്‌കരണത്തെ കുറിച്ച് വ്യാജ വാര്‍ത്ത; വ്യാപാരികള്‍ പ്രമുഖ പത്രങ്ങള്‍ ബഹിഷ്‌കരിക്കുന്നു.
വടക്കഞ്ചേരി ടൗണില്‍ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നടത്തിയ ട്രാഫിക് പരിഷ്‌കാരത്തെ അന്തമായി പിന്തുണക്കുകയും വ്യാജ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്ന മാതൃഭൂമി, മലയാള മനോരമ, ദീപിക, രാഷ്്ട്രദീപിക പത്രങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യാപാരികള്‍ പത്രകുറുപ്പില്‍ അറിയിച്ചു.
വടക്കഞ്ചേരി ടൗണിലെ പ്രമുഖ വ്യാപാര സംഘടനയില്‍പ്പെട്ട അറുനൂറോളം വ്യാപാരികളാണഅ പത്രങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്ന് പറയുന്നു.
വടക്കഞ്ചേരി ടൗണില്‍ പോലീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടും ഇത്തരം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് വ്യാപാരികളെ ദുരിതത്തിലാക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് പറയുന്നു.
വരുംദിവസങ്ങളില്‍ ട്രാഫിക് പരിഷ്‌കരണം മാറ്റിയില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും വടക്കഞ്ചേരി ടൗണിലെ വ്യാപാരികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു.