Connect with us

National

മന്‍മോഹന്‍ സിംഗിന് ജപ്പാനിലെ ഉന്നത ദേശീയ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: ജപ്പാനിലെ ഉന്നത ദേശീയ പുരസ്‌കാരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നേതാവിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇന്തോ- ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് “ദി ഗ്രാന്‍ഡ് കോര്‍ഡണ്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി പോള്‍വാനിയ പ്ലവേര്‍സ്” എന്ന പുരസ്‌കാരം സിംഗിന് സമ്മാനിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് സിംഗ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് ന്യൂഡല്‍ഹിയിലെ ജപ്പാനീസ് എംബസി വ്യക്തമാക്കി.
ജപ്പാനിലെ ജനങ്ങളും സര്‍ക്കാറും തന്നോട് കാണിക്കുന്ന സ്‌നേഹത്തില്‍ വിനയാന്വിതനാകുന്നുവെന്ന് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടേണ്ടത് മേഖലയുടെ ആവശ്യമാണ്. ഇതിനായി തന്റെ പ്രധാനമന്ത്രിപദ കാലത്തും ഔദ്യോഗിക ജീവിത കാലത്തും ഒരുപാട് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.