Connect with us

National

ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

Published

|

Last Updated

delhi assembliന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ലഫ്: ഗവര്‍ണര്‍ നജീം ജംഗിനോട് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബി ജെ പി, എ എ പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി പ്രത്യേകം ചര്‍ച്ചകള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗവര്‍ണര്‍ നടത്തിയിരുന്നു. എന്നാല്‍ മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയില്ലെന്ന് അറിയിച്ചതായി ലഫ് ഗവര്‍ണര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാന്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടികളുടെ നിലപാട് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നു ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ തന്നെ ഡല്‍ഹിയില്‍ പുതിയ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് ബി ജെ പി അറിയിച്ചിരുന്നു.