Connect with us

Malappuram

സമ്പൂര്‍ണ വികസിത വാര്‍ഡ് പദവിയിലേക്ക് ഐന്തൂര്‍

Published

|

Last Updated

എടവണ്ണ: ഗ്രാമ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മാത്രം ഒരു കോടിയുടെ വികസനം. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ഐന്തൂരിനാണ് ഈ വികസന നേട്ടം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ 2014-15 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരുകോടിയുടെ ഫണ്ട് കണ്ടെത്തിയത്. മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം റോഡ്, ശുദ്ധജലം, വീട്, കുളം അങ്കണ്‍വാടി, ശ്മശാനം, വൈദ്യുതി, ചികിത്സ തുടങ്ങിയ വിഭാഗങ്ങളില്‍ വന്‍ വികസന കുതിപ്പാണ് നടക്കുക.
പ്രാരംഭമായി 25 ലക്ഷം രൂപാ ചെലവില്‍ ഒറ്റപോക്കു കുടിവെള്ളപദ്ധതി കഴിഞ്ഞ ദിവസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപോക്ക് എസ് സി കോളനി ശ്മശാന ചുറ്റുമതിലും ഷെഡ് നിര്‍മാണവും ചെമ്പക്കുത്ത്-ഐന്തൂര്‍ -പാണ്ടിയാട് റോഡ്, ഐന്തൂര്‍-ചേന്നായ്ക്കുന്ന്-പോത്ത്‌വെട്ടി റോഡ്, ഐന്തൂര്‍ അങ്കണ്‍വാടി കെട്ടിടം, കരിയലകോട്-വട്ടക്കുന്ന് റോഡ്, എരിയാട്-ചേമ്പുംകണ്ടി റോഡ് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോട ഐന്തൂരിന് സമ്പൂര്‍ണ വികസിത വാര്‍ഡ് എന്ന പദവി ലഭിക്കും. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എം മുസ്തഫയാണ് ഐന്തൂരിന്റെ വികസനത്തിന് തുടക്കം കുറിച്ചത്.
വാര്‍ഡിലുണ്ടായിരുന്ന ഇടവഴികള്‍ വിശാലമായ ടാറിംഗ് റോഡുകളും കോണ്‍ഗ്രീറ്റ് റോഡുകളുമാക്കിയത് അദ്ദേഹത്തിന്റെ കാലത്താണ്. കെ എം മുസ്തഫയുടെ വിയോഗാനന്തരം ഇപ്പോള്‍ വി പി ലുഖ്മാന്‍, റസിയ്യ അയ്യൂബ്, മെഹബൂബ് ചെമ്മല, എം കെ സാജില്‍ എന്നിവരാണ് ഐന്തൂരിന്റെ വികസന കുതിപ്പിന് നേതൃത്വം നല്‍കുന്നത്.

 

Latest