എസ് വൈ എസ് എമിനന്‍സ് അസംബ്ലി നാളെ

Posted on: November 1, 2014 12:32 pm | Last updated: November 1, 2014 at 12:32 pm

sys logoമലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന ഭാഗമായി നടത്തുന്ന എമിനന്‍സ് അസംബ്ലി നാളെ കോട്ടക്കലില്‍ നടക്കും.
വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞ് 2.30 ന് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന സംഗമം ഐ എസ് ആര്‍ ഒ മുന്‍ശാസ്ത്രജ്ഞന്‍ ഉദ്ഘാടനം ചെയ്യും. കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രഫഷണല്‍സ് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബൂസ്വാലിഹ് അധ്യക്ഷത വഹിക്കും.
പ്രബോധന വഴിയിലെ പുതിയ കൂട്ടായ്മയായ ‘ക്യാമ്പ്’ന്റെയും അറുപതാം വാര്‍ഷിക ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ മേഖലകളില്‍ പങ്കാളികളാക്കി പാരമ്പര്യ വിശ്വാസ ആദര്‍ശ വഴിയെ ശക്തിപെടുത്തുകയാണ് അസംബ്ലിയുടെ ലക്ഷ്യം. വിവിധ കര്‍മ മണ്ഡലങ്ങളില്‍ വ്യാപൃതരായ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കായുള്ള പ്രത്യേക സംഗമമാണിത്. റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ് മുഖ്യാതിഥിയായിരിക്കും. ഹംസ അഞ്ചുമുക്കലിനെ ചടങ്ങില്‍ ആദരിക്കും. സി പി സൈതലവി ചെങ്ങര, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അബ്ദുല്‍ ഹക്കീം, ഡോ. അബ്ദുര്‍റഹീം, ഡോ. അബ്ദുല്‍ലത്വീഫ് സംബന്ധിക്കും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപ്പറമ്പ്, വി പി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍ കരുളായി നേതൃത്വം നല്‍കും.