Connect with us

Gulf

കാറിടിച്ച് വൃദ്ധന്‍ മരിച്ചു

Published

|

Last Updated

ഷാര്‍ജ: റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു 73 കാരനായ വൃദ്ധന്‍ മരിച്ചു. ഷാര്‍ജ അല്‍ തആവുന്‍ അനുവദനീയമല്ലാത്ത സ്ഥലത്തുകൂടി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫലസ്തീനിയായ വൃദ്ധനാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് അപകടം. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. കാല്‍നട യാത്രക്കാര്‍ റോഡില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ കൂടി മാത്രമേ കടക്കാവൂ എന്ന് പോലീസ് അഭ്യര്‍ഥിച്ചു.