ആസ്‌ത്രേലിയന്‍ പാര്‍ലിമെന്റില്‍ ബുര്‍ഖ നിരോധം പിന്‍വലിച്ചു

Posted on: October 20, 2014 5:20 pm | Last updated: October 20, 2014 at 5:20 pm

burka_1927573cബുര്‍ഖ ധരിച്ച് ആസ്‌ത്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ പരിശോധനക്കായി മുഖം വെളിപ്പെടുത്തിയ ശേഷം പാര്‍ലിമെന്റിന്റെ ഏത് ഭാഗത്തും ബുര്‍ഖ ധരിച്ച് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ബുര്‍ഖ ധരിച്ച സ്ത്രീകള്‍ക്ക് പാര്‍ലിമെന്റില്‍ പ്രത്യേക സ്ഥലം വരെ മാത്രമേ പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായത്.