മൂന്ന് സ്വാശ്രയ മെഡി. കോളേജുകളിലേക്കും ഡെന്റല്‍ കോളേജിലേക്കും അലോട്ട്‌മെന്റ്

Posted on: September 29, 2014 9:32 pm | Last updated: September 29, 2014 at 9:33 pm

PLUS ONE ADMISSIONതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കും ഒരു ഡെന്റല്‍ കോളേജിലേക്കും പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ അലോട്‌മെന്റ് വിവരങ്ങള്‍ ലഭ്യമാണ്. മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ അലോട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോ സഹിതം ചൊവ്വാഴ്ച്ചക്കകം പ്രവേശനം നേടണം. മെമ്മോയില്‍ നിര്‍ദേശിച്ച ഫീസ് കോളേജില്‍ അടക്കണം.

നിശ്ചിത സമയത്തിനകം ഫീസ്/അധിക തുക അടക്കാതിരിക്കുകയോ കോളേജില്‍ പ്രവേശനം നേടാതിരിക്കുകയോ ചെയ്യുന്നപക്ഷം അലോട്‌മെന്റ് റദ്ദാകും. ഈ കോളേജുകളിലേക്കുള്ള അവസാനം അലോട്‌മെന്റായതിനാല്‍ പുതുതായി അലോട്‌മെന്റ് ലഭിക്കുന്നവര്‍ പ്രവേശനം നേടിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ അടക്കേണ്ടി വരുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0471 2339101, 2339102