Connect with us

International

അധിനിവിഷ്ട ജറുസലമില്‍ ഇസ്‌റാഈല്‍ സെമിനാരി നിര്‍മിക്കുന്നു

Published

|

Last Updated

ജറുസലം: ഫലസ്തീനികള്‍ ധാരാളമായി താമസിക്കുന്ന അധിനിവിഷ്ട ജറുസലമിലെ പഴയ നഗരത്തില്‍ ജൂത സെമിനാരി നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1967ലെ ആറ് ദിവസത്തെ ആക്രമണത്തിനൊടുവില്‍ പിടിച്ചെടുത്ത പ്രദേശത്താണ് സെമിനാരി നിര്‍മിക്കുക. കിഴക്കന്‍ ജറുസലമിലെ ശൈഖ് ജര്‍റ ടവറിന് സമീപമാണ് ഇത് നിര്‍മിക്കുന്നത്.
ജില്ലാ പ്ലാനിംഗ് കമ്മിറ്റി ഇത് അംഗീകരിച്ചാല്‍ അടുത്ത വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കും. പഴയ നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫലസ്തീനികള്‍ താമസിക്കുന്ന ഭാഗമാണ് ശൈഖ് ജര്‍റ. ഓറിയന്റ് ഹൗസ്, അമേരിക്കന്‍ കോളണി ഹോട്ടല്‍, ഫലസ്തീന്‍ നാഷനല്‍ തിയറ്റര്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ 2700 ഫലസ്തീനികള്‍ താമസിക്കുന്നുണ്ട്. ഓള്‍ഡ് സിറ്റിയെ സ്‌കോപസ് പര്‍വത നിരകളുമായി ബന്ധപ്പെടുന്ന ഈ മേഖല വളരെ തന്ത്രപ്രധാനമാണ്. ജറുസലം തങ്ങളുടെ തലസ്ഥാനമായാണ് പലപ്പോഴും ഇസ്‌റാഈല്‍ അവകാശപ്പെടാറുള്ളത്. എന്നാല്‍ ഈ മേഖല ഇസ്‌റാഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പറത്തി പിടിച്ചെടുത്തതാണെന്നാണ് ആഗോള സമൂഹത്തിന്റെ നിലപാട്.

Latest