മുഹൈര്‍ അബ്ദുല്ല അല്‍ കിത്ബി നിര്യാതനായി

Posted on: August 22, 2014 9:19 pm | Last updated: August 22, 2014 at 9:19 pm

fujaira crown princeഷാര്‍ജ: യു എ ഇ സായുധ സേന കമാണ്ടര്‍ ഓഫ് സപ്പോര്‍ട്ട് യൂണിറ്റ് സ്റ്റാഫ്, മേജര്‍ ജനറല്‍ അബ്ദുല്ല മുഹൈര്‍ അല്‍ കിത്ബിയുടെ പിതാവ് മുഹൈര്‍ അബ്ദുല്ല അല്‍ കിത്ബി നിര്യാതനായി. ദൈദിലെ സ്വവസതിയിലായിരുന്നു അന്ത്യം.
യു എ ഇ സായുധസേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.