താന്‍ ജയിലിലിരിക്കേണ്ടത് ചിലരുടെ ആവശ്യമെന്ന് മഅ്ദനി

Posted on: August 22, 2014 12:51 am | Last updated: August 22, 2014 at 12:51 am

VBK-MADANI_173172fബംഗളൂരു: പച്ചക്കള്ളത്തില്‍ കെട്ടിപ്പടുത്തതാണ് തന്റെ പേരിലുള്ള കേസെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആവര്‍ത്തിച്ചു. താന്‍ ജയിലിലിരിക്കേണ്ടത് ചിലരുടെ ആവശ്യമാണ്. അതില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും കര്‍ണാടകയുടെ മതേതര നാട്ട്യക്കാര്‍ക്കുമൊക്കെ ഒരേ മനോഭാവമാണുള്ളതെന്നും മഅ്ദനി പറഞ്ഞു. നാല് മാസം മുമ്പ് ബംഗളുരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന മനുഷ്യവകാശ സമ്മേളനമാണ് സാക്ഷികളെ സ്വാധീനിക്കാനുള്ള യോഗമായി ചിത്രീകരിച്ചിരിക്കുന്നതെന്നും മഅ്ദനി പറഞ്ഞു.