ഗാസയില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് നെതന്യാഹു

Posted on: August 21, 2014 11:33 am | Last updated: August 22, 2014 at 12:00 am

nethanyahuഗാസ: ഗാസയില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ ജനതക്ക് പൂര്‍ണ സുരക്ഷിതത്വം ലഭിക്കുന്നത് വരെ തങ്ങള്‍ പോരാട്ടം തുടരാന്‍ അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു.

വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത് മുതല്‍ ശക്തമായ വ്യോമാക്രമണമാണ് ഇസ്രായേല്‍ ഗാസയില്‍ നടത്തുന്നത്. വെടിനിര്‍ത്തലിന് ശേഷം നടന്ന ആക്രമണങ്ങളില്‍ മാത്രം 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളാണ്.