ജീപ്പും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്ക്

Posted on: August 20, 2014 5:03 am | Last updated: August 20, 2014 at 1:03 am

മണ്ണാര്‍ക്കാട്: കരിമ്പ പനയമ്പാടത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരുക്ക്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
മണ്ണാര്‍ക്കാട്ടേക്ക് വരുകയായിരുന്ന ജീപ്പ് എതിരെ വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം ജീപ്പിലെ യാത്രക്കാരാണ്. ജീപ്പ് ഡ്രൈവര്‍ കരിമ്പ നാലകത്ത് പുത്തന്‍പീടിയേക്കല്‍ അനസ് (36) ഗുരുതരപരുക്കേറ്റു.
കൊടക്കാട് സ്വദേശികളായ ആനംകുന്നത്ത് വീട്ടില്‍ യക്കപ്പന്റെ മകള്‍ അമ്മിണി(35), കോളശ്ശേരി വീട്ടില്‍ അമ്മിണി (31), വടക്കേക്കര അപ്പച്ചന്‍ (60), ആനംകുന്നത്ത് വീട്ടില്‍ ശാരദ (39), ലക്ഷിമി (40) എന്നിവരേയും പരുക്കേറ്റത്തിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരുക്കേറ്റവരേയുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ഒരു ആംബുലന്‍സ് കുമരംപുത്തൂര്‍ കെ എസ ഇ ബിക്ക് സമീപം കാറുമായി അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല.