Connect with us

National

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്

Published

|

Last Updated

റായ്പൂര്‍: ഛത്തിസ്ഗഢിലെ ദണ്ഡേവാഡ ജില്ലയില്‍ അര്‍ധസൈനിക വിഭാഗവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റ് വിരുദ്ധ സേനയായ “കോബ്രയിലെ മൂന്നു ജവാന്‍മാര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷബാധിത പ്രദേശമായ ദണ്ഡേവാഡയുടെ കോഡനാര്‍ വനമേഖലയില്‍ ആരന്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് നക്‌സലുകളെ തിരയുകയായിരുന്ന സ്‌ക്വാഡിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായതെന്ന് ദണ്ഡേവാഡ പൊലീസ് സൂപ്രണ്ട് കാംലോചന്‍ കശ്യപ് അറിയിച്ചു.

 

Latest