Connect with us

Wayanad

സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ മാലിന്യം കുഴിച്ചുമൂടാന്‍ ശ്രമം പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി

Published

|

Last Updated

മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ കുഴികുത്തി മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷി നേതക്കാളും ചേര്‍ന്ന് തടഞ്ഞു.

തിരുനെല്ലി പഞ്ചായത്തിലെ ബ്രഹ്മഗിരി എ 100 ഏക്കര്‍ എസ്‌റ്റേറ്റിലാണ് വലിയ കുഴികള്‍ കുഴിച്ച് മാലിന്യം നിക്ഷേപിച്ചത്.ജെസിബി ഉപയോഗിച്ച് കുഴിച്ച വലിയ കുഴികളിലാണ് മാലിന്യങ്ങള്‍ മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. പുതിയ കുഴികള്‍ കുഴിച്ച് വീണ്ടും മാലിന്യങ്ങള്‍ മൂടാനുള്ള ശ്രമത്തിനിടയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെതിയാത്.
എസ്‌റ്റേറ്റിലൂടെ ഒഴുകുന്ന നീരുറവകളിലെ വെള്ളമാണ് ചേകാടി വരെയുള്ള ആയിരക്കണക്കിനാളുകള്‍ ഉപയോഗിച്ച് വരുന്നത്.വനാതിര്‍ത്തിയോട് ചേര്‍ന്നാണ് എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ് ഈ പ്രദേശങ്ങളളില്‍. കോഴിക്കോട് നിന്നുള്ള കോഴി അവശിഷ്ടങ്ങളാണ് ഇവിടെ നിക്ഷേപിച്ചത്.407, പിക്കപ്പ് വാന്‍ എഎന്നിവയിലാണ് മാലന്യങ്ങള്‍ കൊണ്ടു വന്നിരുന്നത്.മാലിന്യങ്ങള്‍ ഇട്ട് മൂടാനായി നിരവധി കുഴികളാണ് ഇവിടെ കുഴിച്ചിരുന്നത്. പിക്കപ്പ് വാനും ജെസിബിയും നാട്ടുകാര്‍ തടഞ്ഞ് വെച്ചു.അനുമതിലില്ലാതെ മാലിന്യങ്ങള്‍ കുഴിച്ച് മൂടിയതില്‍ സ്ഥലം ഉടമക്കെതിരെ കേസെടുക്കണമെന്നും മാലന്യങ്ങള്‍ ഇവിടെ നിന്നും മാറ്റണഴമന്നും ഇത് സംബന്ധിച്ച് പഞ്ചായത്തിന്റേയും നാട്ടുകാരുടേയും പരാതി പൊലീസിന് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ ആര്‍ കേളു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനന്തന്‍ നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ കെ ജയഭാരതി, പഞ്ചായത്തംഗങ്ങളായ സി ആര്‍ ഷീല, എ എം നിഷാന്ത്, വിവിധ രാഷ്ട്രീയ കക്ഷി ഭാരവാഹികളായ ടി കെ സുരേഷ്, കെ ടി ഗോപിനാഥന്‍, എന്‍ ഷിജിത്ത്, കെ ജി രാമകൃഷ്ണന്‍, ഒ പി ഹസന്‍, ഹാരിസ് കാട്ടിക്കുളം, ഇ സി രൂപേഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. തിരുനെല്ലി എഎസ്‌ഐ പി ഭരതന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും വനം വകുപ്പ് ജീവനക്കാരും എത്തിയിരുന്നു.
കുഴികളിലെ മാലിന്യത്തെ കുറിച്ചും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്..