Connect with us

Palakkad

അനധികൃതമായി മരങ്ങള്‍ മുറിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്നു

Published

|

Last Updated

പാലക്കാട്:വീട്ടുപറമ്പുകളില്‍നിന്നും തോപ്പുകളില്‍ നിന്നും മരങ്ങള്‍ മുറിച്ച് വിറകാക്കി നിബന്ധനകള്‍ പാലിക്കാതെ പൊള്ളാച്ചി ഭാഗത്തേക്ക് വാഹനങ്ങളില്‍ കടത്തുന്നത് വീണ്ടും സജീവമായി. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരുടെ ഇടപെടല്‍ മൂലം നിര്‍ത്തിവച്ച മരക്കടത്താണ് പുനരാരംഭിച്ചിരിക്കുന്നത്.
മരങ്ങള്‍ മുറിച്ച് തുണ്ടുകളാക്കി കടത്തുന്നതിന് ചുങ്കം നല്‍കേണ്ടതില്ലെന്നും മര വ്യാപാരികള്‍ക്ക് ഏറെ സഹായകമായിരിക്കുകയാണ്. വിറകാക്കി കടത്തപ്പെടുന്ന വാഹനങ്ങള്‍ വലിയ മരത്തടികളും കടത്താറുണ്ട്. പൊള്ളാച്ചി, കിണത്തുകടവ്, നെകമം, ഉദുമല്‍പേട്ട, മടത്തുകുളം എന്നിവിടങ്ങളിലുള്ള ഹോട്ടലുകള്‍ക്കും കല്യാണമണ്ഡപങ്ങള്‍ക്കും പാചകാവശ്യത്തിനാണ് വിറക് കടത്തപ്പെടുന്നത്. താലൂക്കില്‍ വിറകിന് 25 രൂപ മുതല്‍ 30 രൂപ വരെയാണ് ഒരു തൂക്കിന്(പത്ത് കിലോ) വില.
ഇത് തമിഴ്‌നാട്ടിലെത്തിച്ചാല്‍ 55 മുതല്‍ 65 രൂപ വരെ വില ലഭിക്കും.
വ്യാപാരാവശ്യത്തിനുള്ള വില കുത്തനെ വര്‍ധിച്ചതാണ് വിറകിന്റെ ഉപയോഗം കൂടുതലാകാന്‍ കാരണം.
തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന വ്യാപാരികള്‍ക്ക് വീട്ടുവളപ്പിലുള്ള മരങ്ങള്‍ മോഹവില നല്‍കനടത്തുന്ന ഇടനിലക്കാരുമുണ്ട്