Connect with us

Kozhikode

ജാമിഅത്തുല്‍ ഹിന്ദ് : പ്രിന്‍സിപ്പല്‍മാരുടെ യോഗം 21ന്

Published

|

Last Updated

കോഴിക്കോട് : ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം ഈ മാസം 21ന് രാവിലെ 10 മുതല്‍ കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും. ജാമിഅത്തുല്‍ ഹിന്ദ് ഡിഗ്രിതല പാഠ്യ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ രൂപവത്കരണവും നടക്കും.
ജാമിഅത്തുല്‍ ഹിന്ദ് പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം സമാപന സെഷനില്‍ നടക്കും. യോഗത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും.
അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ മുഴുവന്‍ പ്രിന്‍സിപ്പല്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജാമിഅത്തുല്‍ ഹിന്ദ് ഭാരവാഹികള്‍ അറിയിച്ചു.

Latest