സ്വാതന്ത്ര്യദിന പരേഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍

Posted on: August 14, 2014 1:31 am | Last updated: August 14, 2014 at 1:31 am

കാസര്‍കോട്: സ്വാതന്ത്ര്യദിന പരേഡ് നാളെ രാവിലെ എട്ടിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കൃഷി മന്ത്രി കെ പി മോഹനന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ സായുധസേന, ലോക്കല്‍പോലീസ്, വനിതാ പോലീസ്, എക്‌സൈസ് ഗാര്‍ഡ്, ഹോംഗാര്‍ഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൂള്‍ ബാന്‍ഡ്‌വാദ്യസംഘം തുടങ്ങിയ വിഭാഗങ്ങള്‍ പങ്കെടുക്കും.
പരേഡിനുശേഷം സ്റ്റേഡിയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം, യോഗപ്രദര്‍ശനം, ഡിസ്‌പ്ലേ തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. ചടങ്ങില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.