Connect with us

Kerala

ബാറുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതിന്റെ മാനദണ്ഡമെന്തെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് സ്റ്റാര്‍ പദവി നല്‍കാന്‍ എന്താണ് മാനദണ്ഡമെന്ന് ഹൈക്കോടതി. മദ്യം വിളമ്പുന്നതും സ്റ്റാര്‍ പദവിയും തമ്മിലുള്ള ബന്ധം വ്യക്തമല്ല. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ വ്യാഴാഴ്ച്ച വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----