Connect with us

National

പാര്‍ലിമെന്റ് സമ്മേളനത്തിന്റെ കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന്റെ കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രധാനപ്പെട്ട നിരവധി ബില്ലുകള്‍ പാസ്സാക്കാന്‍ ബാക്കി കിടക്കുകയാണ്. കോണ്‍ഗ്രസ് ഇപ്പോഴുള്ള രീതിയാണ് പാര്‍ലിമെന്റില്‍ തുടരുന്നതെങ്കില്‍ സമ്മേളന കാലാവധി നീട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ ബില്‍, ജുവനൈല്‍ ജസ്റ്റിസ് ബില്‍, അപ്രന്റൈസസ് ബില്‍, ഭരണഘടനാ ബില്‍, റിപീലിംഗ് ആന്‍ഡ് അമെന്‍ഡിംഗ് ബില്‍, ഫാക്ടറി ബില്‍, ഇന്‍ഷ്വറന്‍സ് ബില്‍, സെക്യൂരിറ്റി ലോസ് ബില്‍, തൊഴില്‍ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ പാസ്സാക്കിയെടുക്കാന്‍ ബാക്കിയുള്ളവയാണ്.
ബില്ലുകള്‍ പാസ്സാക്കിയെടുക്കുന്ന വിഷയത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്ന് ആരോപിച്ച മന്ത്രി ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനുള്ളതു കൊണ്ട് പാര്‍ട്ടിയിലെ എല്ലാ എം പിമാരും രണ്ട് സഭകളിലും എപ്പോഴും ഹാജരാകണമെന്ന് നിര്‍ദേശിച്ചു.

Latest