Connect with us

Education

പരീക്ഷാ വിജയത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍

Published

|

Last Updated

അബുദാബി: പരീക്ഷകളില്‍ വിജയിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ച് യുവാവിന്റെ പരീക്ഷണം. ആന്‍ഡ്രോയിഡ് മൊബൈലില്‍ ഓഫ്‌ലൈന്‍ മോഡില്‍ മത്സരപരീക്ഷ വിജയം എളുപ്പമാക്കുന്ന പി എസ് സി വിന്‍ എന്ന മൊബൈയില്‍ പൊതുവിജ്ഞാന ആപ്ലിക്കേഷന്‍ വികസിപ്പിച്ച് മടിക്കൈ അമ്പലത്തുകരയിലെ അടമ്പില്‍ എ രജീഷാണ് തൊഴിലന്വേഷകരുടെ ആശ്രയമാകുന്നത്. 78,000 ചോദ്യോത്തരം ഉള്‍ക്കൊള്ളിച്ച ഈ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറില്‍ പി എസ് സി, യുപി എസ് സി, സ്റ്റാഫ് സെലക്ഷന്‍കമ്മീഷന്‍, സിവില്‍ സര്‍വീസ് തുടങ്ങിയ മത്സരപരീക്ഷ വിജയത്തിനുള്ള കുറുക്കുവഴികളുണ്ട്. ഈ ആധുനിക വിദ്യ പ്രായോഗികമാക്കാനുള്ള ശ്രമം രണ്ടു വര്‍ഷം മുമ്പാണ് രജീഷ് ആരംഭിച്ചത്.

പ്രഗത്ഭരായ അധ്യാപകര്‍, വിഷയ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് ഈ സ്വയംപഠന മാധ്യമം വികസിപ്പിച്ചെടുത്തത്. പൊതുവിജ്ഞാന പഠനരംഗത്തെ നൂതന കാല്‍വെപ്പായ ഈ സോഫ്റ്റ്‌വെയറിന് ആപ്പിള്‍പ്രാക്ടീസ്, എക്‌സാം, പ്രീവിയസ് എന്നിങ്ങനെ മൂന്ന് ഭാഗമുണ്ട്. പഠന പരിശീലനം സാധ്യമാക്കുന്ന ഇന്ററാക്ടീവ് പഠനരീതിയും വിശകലന പഠനപദ്ധതിയും ഈ ആപിന്റെ സവിശേഷതയാണ്. അറിവ് മാറ്റുരയ്ക്കാനുള്ള വ്യത്യസ്ത പഠനരീതികളും മാതൃകാ ചോദ്യപേപ്പറും ഇംഗീഷിലും മലയാളത്തിലും ഇതില്‍ ലഭ്യമാകുമെന്ന് ഇരുപത്തെട്ടുകാരനായ രജീഷ് പറഞ്ഞു. വന്‍ തുക ചെലവഴിച്ച് മത്സരപരീക്ഷ പരിശീലനം നടത്തുന്നവര്‍ക്ക് ഇനി തുച്ഛമായ ചെലവില്‍ പൊതുവിജ്ഞാനം ലഭിക്കുമെന്നാണ് സോഫ്റ്റ്‌വെയറിന്റെപ്രത്യേകത.
ആപ് ഇ സോഫ്റ്റ് സൊലൂഷന്‍സിന്റെ പകര്‍പ്പവകാശത്തോടെ നിര്‍മിച്ച ഈ ആപ് വൈകാതെ ഉദ്യോഗാര്‍ഥികളെ തേടിയെത്തും. ദുബൈയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ രജീഷ് അമ്പലത്തുകരയിലെ കച്ചവടക്കാരനായ കെ വി കുഞ്ഞിക്കണ്ണന്‍-ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: നീന.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest