വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: August 11, 2014 10:36 am | Last updated: August 11, 2014 at 10:36 am

carഗൂഡല്ലൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും വീട്ടിലെ മറ്റുഉപകരണങ്ങളും കവര്‍ച്ച നടത്തിയതായി പരാതി. ഊട്ടി കോരിച്ചോല സ്വദേശി റിട്ടേര്‍ഡ് ഡോക്ടര്‍ ചിദംബരനാഥന്റെ കാറും മറ്റു ഉപകരണങ്ങളുമാണ് മോഷണം പോയിരിക്കുന്നത്.
വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും വീട് കുത്തിത്തുറന്ന് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്, മൊബൈല്‍, നാല് ക്ലോക്കുകള്‍, ക്യാമറ തുടങ്ങിയവയാണ് മോഷ്ടിച്ചിരിക്കുന്നത്. കുടുംബസമേതം ഇയാള്‍ വിദേശത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച.
വിവരമറിഞ്ഞ് ബംഗളൂരുവില്‍ പഠിക്കുകയായിരുന്ന ഇയാളുടെ മകള്‍ അര്‍ച്ചന സ്ഥലത്തെത്തി എസ് പിക്കും ഡി വൈ എസ് പിക്കും പരാതി നല്‍കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുന്നൂര്‍ സ്വദേശികളായ രാഗേഷ് (23) സതീഷ് (27) എന്നിവരെയാണ് ഊട്ടി പോലീസ് അറസ്റ്റു ചെയ്തത്. ഒരാള്‍ ഒളിവിലാണ്.