തിരുവനന്തപുരം പേയ്‌മെന്റ് സീറ്റല്ലെന്ന് വി എസ്

Posted on: August 10, 2014 5:13 pm | Last updated: August 10, 2014 at 5:13 pm

vsതിരുവനന്തപുരം: ബെനറ്റ് എബ്രഹാമിനെ സാമ്പത്തിക സഹായത്തിന്റെ പേരിലാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. താന്‍ പ്രചാരണം നടത്തിയത് സിപിഐക്ക് വേണ്ടിയാണെന്നും വിഎസ് പറഞ്ഞു.
സിപിഐയിലെ വിവാദം രാഷ്ട്രീയ അപചയത്തിന്റെ ഉദാഹരണമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ പോലൊരു പാര്‍ട്ടിയില്‍ ഇത്തരമൊരു വിവാദം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.