എം എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

Posted on: August 9, 2014 9:30 am | Last updated: August 9, 2014 at 9:30 am

കോഴിക്കോട്: ചെറുവണ്ണൂരിലെ എ ഡബ്ല്യു എച്ച് കോളജ് ഓഫ് എജ്യുക്കേഷന്‍ എം എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെയോ കാലിക്കറ്റ് സര്‍വകലാശാല അംഗീകരിച്ച മറ്റ് സര്‍വകലാശാലകളുടെയോ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി എഡ് ബിരുദമാണ് യോഗ്യത.
പിന്നാക്ക, സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത മാര്‍ക്ക് ഇളവ് ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മം വരീഹഹലഴലീളലറൗരമശേീി.ീൃഴ എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ 0495-2484356, 9446281026 നമ്പറില്‍ വിളിക്കുകയോ ചെയ്യാം.