നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Posted on: August 6, 2014 11:32 am | Last updated: August 6, 2014 at 11:56 pm

CHILD RAPE NEWന്യൂഡല്‍ഹി: നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ബസ് ഡ്രൈവറായ വിപിന്‍ കുമാറാണ് അറസ്റ്റിലായത്. സ്‌കൂളില്‍ പോകാന്‍ കുട്ടി മടികാണിച്ചപ്പോള്‍ രക്ഷിതാക്കള്‍ കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കുറേനാളായി ഇയാള്‍ കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടി ബസില്‍ കയറി 15 മനിറ്റ് യാത്രക്ക് ശേഷമാണ് മറ്റു കുട്ടികള്‍ ബസില്‍ കയറുന്നത്. ഇതിനിടക്കുള്ള സമയത്താണ് ഇയാള്‍ കുട്ടിയ പീഡിപ്പിച്ചത്.