മഅദനിക്ക് പെരുന്നാള്‍ നിസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചില്ല

Posted on: July 29, 2014 4:52 pm | Last updated: July 29, 2014 at 4:52 pm

madani-case.transfer_ബംഗളൂരു: മഅദനിക്ക് പള്ളിയില്‍ ഈദ് നിസ്‌ക്കാരത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയില്ല. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ബംഗളൂരുവിലെ സൗഖ്യ ആശുപത്രിക്ക് സമീപമുള്ള പള്ളിയില്‍ നിസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് മൂന്ന് ദിവസം മുമ്പ് തന്നെ പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മഅദനിയെ പുറത്ത് വിടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി പോലീസ് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം ആശുപത്രിയില്‍ വെച്ച് മഅദനി പെരുന്നാള്‍ നിസ്‌ക്കാരത്തില്‍ പങ്കെടുത്തു.

സുപ്രീം കോടതിയില്‍ നിന്ന് ഒരു മാസത്തെ ജാമ്യം ലഭിച്ച മഅദനി ജൂലൈ പതിനാലിനാണ് ജയില്‍ മോചിതനായത്.