Connect with us

International

കൗമാരക്കാരെ വധിച്ചത് ഹമാസല്ലെന്ന് ഇസ്രാഈല്‍

Published

|

Last Updated

ദമസ്‌കസ്: ഗാസാ ആക്രമണത്തിന്റെ പ്രധാന കാരണമായി ഇസ്‌റാഈല്‍ ഉയര്‍ത്തിക്കാണിച്ചിരുന്ന കൗമാരക്കാരെ തട്ടിക്കൊണ്ടു പോയി വധിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തിന് പിന്നില്‍ ഹമാസല്ലെന്ന് ഇസ്‌റാഈല്‍ പോലീസിലെ വിദേശമാധ്യമ വക്താവ് മിക്കി റോസന്‍ഫീല്‍ഡ് ബി ബി സി യോട് പറഞ്ഞു. ബി ബി സി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ഡെന്നീസാണ് ട്വിറ്റര്‍ വഴി ഇക്കാര്യം പുറത്ത് വിട്ടത്. ഒറ്റപ്പെട്ട മറ്റേതെങ്കിലും സംഘടനയാകാം സംഭവത്തിന് പിന്നിലെന്നും മിക്കി റോസന്‍ഫീല്‍ഡ് പറയുന്നു. വെസ്റ്റ് ബാങ്കില്‍ ബന്ദിയാക്കപ്പെട്ട ഗിലാദ് ഷാര്‍, നഫ്താലി ഫ്രാങ്കല്‍, എയാല്‍ യിഫ്രാച്ച് എന്നിവരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൗമാരക്കാരെ വധിച്ചത് ഹമാസാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിടുക്കത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ആക്രമണം തുടങ്ങിയത്. ഈ സംഭവത്തില്‍ ഹമാസിന് ഉത്തരവാദിത്വമുണ്ടാകിനിടയില്ലെന്ന് അമേരിക്കന്‍ മാധ്യമസ്ഥാപനമായ ബസ്ഫീല്‍ഡ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനുരഞ്ജന സര്‍ക്കാര്‍ വരാനിരിക്കെ ഹമാസ് അത്തരമൊരു വിഡ്ഢിത്തം കാണിക്കില്ലെന്നായിരുന്നു ബസ്ഫീല്‍ഡ് വിലയിരുത്തിയത്.

Latest