Connect with us

Malappuram

ഒരുമയില്‍ ഇഫ്താറൊരുക്കി പ്രാര്‍ഥനാ നഗരി

Published

|

Last Updated

മലപ്പുറം: ഇന്ന് സ്വലാത്ത് നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറ ശ്രദ്ധേയമാകും. ഒരു ലക്ഷം വിശ്വാസികള്‍ സംബന്ധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഇഫ്ത്വാറെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ ഖൈമയില്‍ പണ്ഡിതന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കാലവര്‍ഷം കണക്കിലെടുത്ത് പ്രധാനവേദിയിലും മറ്റും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഇഫ്ത്വാറിനായി സജ്ജീകരിച്ചിട്ടുണ്ട്.
പൊതു ജന പങ്കാളിത്തത്തോടെയാണ് വിപുലമായ നോമ്പു തുറ തയ്യാറാക്കിയിരിക്കുന്നത്. ചങ്കുവെട്ടി, കുറ്റാളൂര്‍, കോഡൂര്‍, തൃപ്പനച്ചി, വളമംഗലം, കടലുണ്ടി, എടവണ്ണപ്പാറ, ചീക്കോട്, കരേക്കാട്, മുത്തനൂര്‍, കോഡൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലാണ് പത്തിരിയെത്തുന്നത്. റമസാന്‍ ഒന്ന് മുതല്‍ സ്വലാത്ത്‌നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറയിലേക്ക് മലപ്പുറം മേഖലയിലെ വീടുകളില്‍ നിന്നാണ് പത്തിരിയെത്തിക്കുന്നത.് പരിസരവാസികളും ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതോടെ വേറിട്ടൊരു അനുഭവം ഈ ഇഫ്ത്വാര്‍ സംഗമത്തിനുണ്ടാകും. രോഗികള്‍ക്ക് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കൗണ്ടറുകളില്‍ ഒരുക്കും. നോമ്പു തുറ വിഭവങ്ങള്‍ എത്തിക്കുന്നവര്‍, നഗരിയില്‍ തയ്യാറാക്കിയി പ്രത്യേകം കൗണ്ടറുകളില്‍ ഏല്‍പ്പിക്കണമെന്ന് കണ്‍വീനര്‍ ശിഹാബലി അഹ്‌സനി സ്വാഗത സംഘം ഓഫീസില്‍ നിന്ന് അറിയിച്ചു.

 

Latest