ഷരപ്പോവ അപമാനിച്ചിട്ടില്ല: സച്ചിന്‍

Posted on: July 23, 2014 1:55 pm | Last updated: July 23, 2014 at 2:47 pm

sachin_ads_pti_295മുംബൈ: സച്ചിനെ അറിയില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷരപ്പോവ പറഞ്ഞത് വന്‍ വിവാദമായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സച്ചിന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു. ഷരപ്പോവ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന ആളല്ല, അതുകൊണ്ട് തന്നെ അറിയണമെന്നില്ലെന്നും ഇതില്‍ തന്നെ അപമാനിക്കുന്ന ഒന്നും തന്നെയില്ലെന്നും സച്ചിന്‍ പറഞ്ഞു.
വിമ്പിള്‍ഡണില്‍ ഷരപ്പോവയുടെ മത്സരം കാണാന്‍ സച്ചിന്‍ പോയിരുന്നു. ഇംഗ്ലീഷ് മുന്‍ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും സച്ചിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഷരപ്പോവ ബെക്കാമിനെ മാത്രമാണ് തിരിച്ചറിഞ്ഞത്. താരം മത്സര ശേഷം ബെക്കാമിനെക്കുറിച്ച് വാചാലയാവുകയും ചെയ്തു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സച്ചിനെ അറിയിേേല്ല എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്ന് ഷരപ്പോവയുടെ ഫെയ്‌സ്ബുക്ക് വാളില്‍ ഇന്ത്യക്കാര്‍ പ്രതിഷേധവുമായെത്തി. മലയാളത്തിലടക്കം ഷരപ്പോവയ്‌ക്കെതിരെ കമന്റുകള്‍ നിറഞ്ഞു.