Connect with us

Malappuram

പെരുന്നാള്‍ തിരക്കിലമര്‍ന്ന് നഗരവീഥികള്‍

Published

|

Last Updated

മലപ്പുറം: ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ ശേഷിക്കേ വിപണിയില്‍ തിരക്കേറി. ഇടക്കിടെ പെയ്ത മഴയെ അവഗണിച്ചും ജില്ലയിലെ നഗരങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ ഒഴുകിയെത്തിയതോടെ പലയിടത്തും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നിറപ്പകിട്ടും വ്യത്യസ്തതയുമൊരുക്കിയാണ് പെരുന്നാളിനായി തുണിക്കടകള്‍ സജ്ജമായിരിക്കുന്നത്. തുണിയിലും ഫാഷനിലും വ്യത്യസ്ഥതയുള്ള കുഞ്ഞുടുപ്പുകള്‍ക്കാണ് ആവശ്യക്കാരേറെയും.
പര്‍ദ ഷോപ്പുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചുരിദാറുകളാണ് വില്‍പനയില്‍ മുന്‍പന്തിയിലുള്ള മറ്റൊരിനം. പാരമ്പര്യ സങ്കല്‍പ്പങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ തേടിയെത്തുന്നവരും കുറവല്ല.
പ്രത്യേക ഓഫറുകള്‍ നല്‍കിയാണ് മിക്ക തുണക്കടകളും ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. പുരുഷന്‍മാര്‍ക്ക് റെഡിമെയ്ഡ് ബ്രാന്‍ഡുകളോടാണ് താത്പര്യം.
ജില്ലയില്‍ ബ്രാന്‍ഡ് വസ്ത്രങ്ങളുടെ ഉപഭോക്താക്കള്‍ വര്‍ധിച്ച് വരുന്നതായി വ്യാപാരികള്‍ പറയുന്നു. ഫാന്‍സി, ഫൂട്‌വെയര്‍ ഷോപ്പുകളിലും നല്ല് തിരക്കാണുള്ളത്. ഇടക്കിടെ മഴ പെയ്യുന്നതിനാല്‍ വഴിയോര കച്ചവടങ്ങള്‍ സജീവമായിട്ടില്ല. എന്നിരിന്നാലും മഴയെ വകവെക്കാതെ കച്ചവടം ചെയ്യുന്നവരേയും കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
മഴക്കാലമായതിനാല്‍ സാധാരക്കാരില്‍ മിക്കവര്‍ക്കും ജോലിയില്ലാത്തതും റബ്ബറിന്റെ വിലയിടിവും നിതാഖാത് മൂലം ഗള്‍ഫില്‍ നിന്നുള്ള തിരിച്ച് വരവും വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

---- facebook comment plugin here -----

Latest