Connect with us

National

രാജസ്ഥാനില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കിണറ്റിലെറിഞ്ഞു

Published

|

Last Updated

rapeബില്‍വാര: രാജസ്ഥാനിലെ ബില്‍വാരയില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു. പതിനഞ്ചു മണിക്കൂറുകളോളം കിണറ്റിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്.

അടുത്ത ദിവസം രാവിലെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് പതിനഞ്ചു മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവിനെതിരെ മാനഭംഗത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.