പ്രധാനമന്ത്രിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്

Posted on: July 18, 2014 7:56 pm | Last updated: July 20, 2014 at 10:53 pm

Bhutan_Parliament_PM_Modi_അലഹബാദ്: വാരണാസിയില്‍ തിരഞ്ഞെടുപ്പ് ചിലവിന് വരവില്‍ കവിഞ്ഞ സ്വത്ത് ചിലവഴിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരു സ്ഥാനാര്‍ഥിക്ക് എഴുപതു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ കഴിയില്ലെന്നിരിക്കെ കോടികള്‍ ചെലവഴിച്ചാണ് മോദി വരാണാസിയില്‍ പ്രചാരണം നടത്തിയതെന്നാരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് റായിയാണ് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി ജെ പി നേതാക്കള്‍ നക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചത്. ഇതിനായുള്ള പണം തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സെപ്റ്റംബര്‍ അഞ്ചിന് കോടതി കേസ് പരിഗണിക്കും.