അമിത് ഷാ ബി ജെ പി അധ്യക്ഷന്‍

Posted on: July 9, 2014 1:11 pm | Last updated: July 10, 2014 at 12:11 am

Amit-shah

ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷനായി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ അമിത് ഷായെ പ്രഖ്യാപിച്ചു.ബിജെപി പര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന്റേതാണ്‌ തീരുമാനം.ഡല്‍ഹിയില്‍ നരേന്ദ്ര മോദിയും രാജ്‌നാഥ് സിങും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.അമിത് ഷാക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്‌നാഥ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടാന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ സഹായകമായി വിലയിരുത്തലുണ്ടായിരുന്നു.ആദ്യമായി ഹൈന്ദവ സമുദായത്തിന് പുറത്ത് നിന്ന് ബിജെപി അധ്യക്ഷനാകുന്ന വ്യക്തിയാണ് പാഴ്‌സി വംശജനായ അമിത് ഷാ. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുകയാണ്.