മര്‍കസ് റമസാന്‍ പ്രഭാഷണം നാളെ തുടങ്ങും

Posted on: July 4, 2014 8:15 am | Last updated: July 5, 2014 at 12:20 am

കാരന്തൂര്‍: ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ കാരന്തൂര്‍ മര്‍കസില്‍ റമസാന്‍ പ്രഭാഷണം നാളെ രാവിലെ പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ പി വി മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പെരുമറ്റം പ്രഭാഷണം നടത്തും. 5000 പേര്‍ക്ക് ഇരുന്ന് കേള്‍ക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. റമസാനിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രഭാഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുസ്സമദ് സഖാഫി മായനാട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, ബശീര്‍ സഖാഫി നല്ലളം, യു കെ മജീദ് മുസ്‌ലിയാര്‍, റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും.
26ന് സമാപന സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി പ്രസംഗിക്കും.