Connect with us

National

കാശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

Published

|

Last Updated

kashmirശ്രീനഗര്‍: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. തുടര്‍ന്ന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച്ച കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

 

Latest