10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 8,524 കുട്ടികളെ കാണാതായി

Posted on: July 2, 2014 10:29 pm | Last updated: July 3, 2014 at 12:30 am

missingകഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിന്ന് 3,938 ആണ്‍കുട്ടികളെയും 4,586 പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ടെന്ന് എം വി ശ്രോയാംസ്‌കുമാറിനെ മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇവരില്‍ 3,672 ആണ്‍കുട്ടികളെയും 4,316പെണ്‍കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്. 206 ആണ്‍കുട്ടികളുടെയും 270 പെണ്‍കുട്ടികളുടെയും വിവരം ലഭിച്ചിട്ടില്ല. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 5,107 കേസുകള്‍ പിന്‍വലിക്കണമെന്ന അപേക്ഷയില്‍ 4217 എണ്ണത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇത് പ്രകാരം 979 കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്.